Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protest By

Kottayam

കു​ടി​വെ​ള്ളം: നാ​ട്ട​ക​ത്ത് മെ​ഴു​കു​തി​രി തെ​ളി​ച്ച് പ്ര​തി​ഷേ​ധം

ചി​ങ്ങ​വ​നം: കു​ടി​വെ​ള്ള​ത്തി​നാ​യി ജ​ന​കീ​യ ക​ര്‍മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ട​ക​ത്ത് മെ​ഴു​കു​തി​രി കൊ​ളു​ത്തി പ്ര​തി​ഷേ​ധ സാ​യാ​ഹ്നം ന​ട​ത്തി.
നാ​ട്ട​കം പ്ര​ദേ​ശ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ വ​ര്‍ഷ​ങ്ങ​ളാ​യി ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ര്‍ട്ടി വ​ര്‍ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഡോ. ​സെ​ലി​ന്‍ ഫി​ലി​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

2016-17 കാ​ല​ഘ​ട്ട​ത്തി​ല്‍ കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ആ​രം​ഭി​ച്ച, നാ​ട്ട​ക​ത്തെ 15 വാ​ര്‍ഡു​ക​ളി​ലാ​യി 6000 കു​ടും​ബ​ങ്ങ​ള്‍ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കേ​ണ്ട പ​ദ്ധ​തി 13 വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ജ​ല​വി​ത​ര​ണം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ഴ്ച പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​ട്ട​യം വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍ണ ന​ട​ത്താ​നും ജ​ന​കീ​യ ക​ര്‍മ സ​മി​തി തീ​രു​മാ​നി​ച്ചു. ക​ര്‍മ സ​മി​തി സെ​ക്ര​ട്ട​റി എ​സ്.​എ​സ്. ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം പ്ര​സി​ഡ​ന്‍റ് ജോ​ര്‍ജ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​പി. വി​പി​ന്‍ ലാ​ല്‍, ഷാ​ജി​ലാ​ല്‍, ജോ​സ് പ​വി​യാ​നോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു

Latest News

Corehub Up